Monday, November 7, 2011

കാളപൂട്ട്


                                                            ചേറിലെ ആവേശം 
                                                                               +
                                                                       കാളപൂട്ട് 


  മഴയില്‍നിറഞ്ഞ പാടങ്ങളില്‍ ഇനി ആഘോഷത്തിന്റെ  നാളുകള്‍ .കാര്‍ഷികഉത്സവത്തിന്റെ തന്നെ ഭാഗമായിരുന്ന കാളപൂട്ട്  മത്സരങ്ങള്‍ക്ക് നാട്ടിന്‍ പുറങ്ങള്‍ ഒരുങ്ങുകയായി.ആര്‍പ്പുവിളികളാല്‍ മുഖരിതമാകുന്ന പാടവരമ്പുകള്‍ . ആവേശതിമര്‍പ്പില്‍ മതിമറക്കുന്നകാണികള്‍ .... പരസ്യ പ്രചാരണാങ്ങളോ പ്രത്യക അറിയിപ്പുകളോ ഇല്ലാതെ ഒഴുകിഎത്തുന്നആയിരക്കണക്കിന്കമ്പക്കാര്‍ മാത്രം മതി ഈ വിനോദത്തിന്റെ ജനകീയ സ്വഭാവം അറിയാന്‍ .വെറും കഴ്ച്ചക്കരായ്‌ "അച്ചടക്കമുള്ള" ആസ്വാദകാരായി ഇരിക്കലല്ല കാളപൂട്ട് മത്സരത്തിന് കാണികളായി എത്തുന്നവരുടെ മട്ട്. നോട്ടുകള്‍ വിതറിയും ആര്‍പ്പു വിളിച്ചും മത്സരതിന്ന്‍ എരിവ്‌ കൂട്ടാനെത്തുന്നവര്‍ക്ക് ജീവിതത്തിലെ ധന്യ മുഹൂര്‍ത്തങ്ങളിലൊന്ന്‍ .
                കെട്ടി നില്‍ക്കുന്ന വെള്ളം ശക്തിയായി തെറിപ്പിച്ച് കുതിച്ചു പായുന്ന കാളകള്‍ , വേഗത കുറയുമ്പോള്‍കാലികളുടെ പുറത്ത് വീഴുന്ന അടിയുടെ ശബ്ദം ,ആര്‍പ്പുവിളികള്‍ .....  മത്സരശേഷം ആവേശം കൊണ്ട കാണികള്‍ പാടവരമ്പുകളില്‍ നിന്ന്‍ വെച്ചുനീട്ടുന്ന നോട്ടുകള്‍ സ്വീകരിക്കാനെത്തുന്ന ചളിയില്‍ കുതിര്‍ന്ന പൂടുകാരന്‍ -കാളപൂട്ട് മത്സരങ്ങളുടെ തനതു ചിത്രങ്ങളാണിവ .

               മത്സരം നടത്തുന്നതിന്ന്‍ പ്രത്യകം വയല്‍ ഉണ്ട് അതിന്ന്‍ കാളപൂട്ട്കണ്ടം എന്ന് പറയും . കൊയ്ത്ത് കഴിഞ്ഞ പൂട്ടിയടിച്ച് നിലമൊരുക്കിയ വയലുകളില്‍ കാളകളെ ഓടിച്ചു കളിച്ച പ്രാചീന കര്‍ഷകരുടെ വിനോദത്തില്‍ നിന്നാണ്  ഇന്നത്തെ കാളപൂട്ട് രൂപപെട്ടത് .കലപ്പക്ക് പകരം കാളകളുടെ നുകത്തില്‍ മരം അഥവാ ചെരിപ്പ് അതില്‍ ഒരാള്‍ നില്കും . എന്നിട്ട് കാളകളെ അതിവേഗം ഓടിപ്പിക്കും .ഈ വിനോദം പിന്നീട് ആവേശമേറ്റുന്ന മത്സരമായി ; കാളപൂട്ട് മഹോല്‍ത്സവമായി ...          കേരളത്തിലെ കാര്‍ഷിക ഉത്സവമായ കാളപൂട്ട് മലബാര്‍ മേഖലയില്‍ പ്രശസ്തമാണ്......മലപ്പുറം കോഴിക്കോട് പാലക്കാട്‌ തുടങ്ങിയ ജില്ലകളില്‍ അങ്ങോളം ഇങ്ങോളം ആയി ആയിരത്തിലധികം ജോഡി കന്നുകള്‍ ഉണ്ട് ....